കൊച്ചി: എറണാകുളത്ത് മുവാറ്റുപുഴക്കു സമീപം എംസി റോഡിൽ തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുങ്ങി. 40 അടിയോളം ഉയരത്തിലും 36 അടി വീതിയിലുമാണ് നക്ഷത്രം തയ്യാറാക്കിയത്. അടക്കാമരത്തിൽ തയ്യാറാക്കിയ ഫ്രയിമിൽ വെള്ള തുണി കൊണ്ട് ആവരണം തീർത്ത് വൈദ്യുതി വിളക്ക് ഘടിപ്പിച്ചാണ് നക്ഷത്രം രൂപകൽപ്പന ചെയ്തത്.
ക്രിസ്മസിന്‍റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം - തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളി
തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ 40അടി ഉയരവും 36 അടി വീതിയിലുമാണ് നക്ഷത്രം തയ്യാറാക്കിയത്.

ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം
ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം
രണ്ടാഴ്ചക്കാലം ഇടവകയിലെ യുവജനങ്ങളുടെ അക്ഷീണ യത്നമാണ് നക്ഷത്രത്തിന് പിന്നിൽ. പതിനാലായിരം രൂപയാണ് നിർമാണ ചിലവ്. കഴിഞ്ഞ വർഷം നിർമിച്ച ഭീമൻ നക്ഷത്രത്തിനേക്കാൾ ഇരട്ടിയിലേറെ വലിപ്പമാണ് വിസ്മയിപ്പിക്കുന്ന കൂറ്റൻ നക്ഷത്രത്തിനുള്ളത്.സമൂഹത്തിന് രക്ഷ പ്രദാനം ചെയ്ത ക്രിസ്തുവിന്റെ ജനനത്തിന്റെ വരവറിയിച്ച ഈ നക്ഷത്രത്തിലൂടെ ജനങ്ങൾക്ക് പ്രകാശത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് വികാരി ഫാ: തമ്പി മാറാടി പറഞ്ഞു.
Last Updated : Dec 15, 2019, 2:38 PM IST