കൊച്ചി:ക്രിസ്തുമസ് ആഘോഷത്തെ അവിസ്മരണിയമാക്കാന്‍ ജിഞ്ചർ ബ്രഡ് ട്രെയിൻ ഒരുക്കി കൊച്ചി മാരിയറ്റ് ഹോട്ടല്‍. പത്തു മീറ്ററോളം നീളമുള്ള വേറിട്ട ഇൻസ്റ്റലേഷൻ ചലചിത്ര താരം ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. 'ക്രിസ്തുമസ് ഓൺവീൽസ്' എന്ന ആശയത്തിന്‍റെ പ്രതീകമായാണ് ബ്രഡ് ട്രെയിൻ ആവിഷ്ക്കരിച്ചത്. ഒമ്പതംഗ പാചക വിദഗ്‌ധരുടെ സംഘം പതിനഞ്ച് ദിവസം പരിശ്രമിച്ചാണ് ജിഞ്ചർ ബ്രെഡ് ട്രെയിൻ യാഥാർഥ്യമാക്കിയത്. ബ്രഡ് ട്രെയിൻ തന്നെ അത്‌ഭുതപ്പെടുത്തിയെന്ന് നടൻ ദിലീപ് പറഞ്ഞു. 'ക്രിസ്തുമസ് ഓൺവീൽസ്' ലോഗോ പ്രകാശനവും നടൻ ദിലീപ് നിർവഹിച്ചു.
ക്രിസ്തുമസ് ആഘോഷം വേറിട്ടതാക്കാന്‍ 'ജിഞ്ചർ ബ്രഡ് ട്രെയിൻ' ഒരുക്കി കൊച്ചി മാരിയറ്റ് ഹോട്ടല്‍ - christmas
'ക്രിസ്തുമസ് ഓൺവീൽസ്' എന്ന ആശയത്തിന്‍റെ പ്രതീകമായാണ് ബ്രഡ് ട്രെയിൻ ആവിഷ്ക്കരിച്ചത്. ചലച്ചിത്ര താരം ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു.

ക്രിസ്തുമസ് ആഘോഷത്തെ വേറിട്ടതാക്കാന്‍ 'ജിഞ്ചർ ബ്രഡ് ട്രെയിൻ' ഒരുക്കി കൊച്ചി മാരിയറ്റ് ഹോട്ടല്‍
ക്രിസ്തുമസ് ആഘോഷം വേറിട്ടതാക്കാന്‍ 'ജിഞ്ചർ ബ്രഡ് ട്രെയിൻ' ഒരുക്കി കൊച്ചി മാരിയറ്റ് ഹോട്ടല്‍
വിവിധ വലിപ്പത്തിലുള്ള മൂവായിരം ബ്രഡ് പാനലുകൾ ഉപയോഗിച്ചാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമ്പത് കിലോഗ്രാം ഐസിംഗ് ഷുഗർ, ഏഴ് കിലോ ഇഞ്ചിപ്പൊടി, പതിനഞ്ച് ലിറ്റർ തേൻ , മൂന്ന് ലിറ്റർ കാരാമൽ , 250 കിലോ മാവ് തുടങ്ങിയവയാണ് ബ്രഡ് ട്രെയിൻ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും ഭക്ഷ്യയോഗ്യമായ ജിഞ്ചർ ബ്രഡ് ട്രെയിനിന് 9.69 മീറ്റർ നീളവും 1.93 മീറ്റർ ഉയരവുമാണുള്ളത്. മാരിയറ്റ് ഹോട്ടലിലെ ഷെഫുമാരായ രവീന്ദർ സിംഗ് പൻവാർ, രാഹുൽ എന്നിവരാണ് ബ്രഡ് ട്രെയിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
Last Updated : Dec 4, 2019, 6:24 AM IST