എറണാകുളം: ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കാഴ്‌ചയുടെ വിരുന്നൊരുക്കി ആലുവ പെരിയാര്‍മുഖം സെന്‍റ് ജോസഫ് ദേവാലയം. കഥകളില്‍ കേട്ട് പരിചയമുള്ള രഥത്തില്‍ സമ്മാനപൊതികളുമായി വരുന്ന സാന്താക്ലോസിനെ പള്ളിയുടെ മുറ്റത്ത് പുനര്‍സൃഷ്ടിച്ചു. ഒപ്പമുള്ള മഞ്ഞു മനുഷ്യനും ക്രിസ്‌മസ് ട്രീയുമെല്ലാം പള്ളിയിലെത്തുന്നവര്‍ക്ക് കൗതുകവും ആനന്ദവുമായി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പതിവ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് തിരക്ക് നിയന്ത്രിച്ച് കാഴ്‌ചയുടെ വിരുന്നൊരുക്കാന്‍ പെരിയാര്‍മുഖം പള്ളിയില്‍ ഇത്തരത്തിലൊരു ആശയം നടപ്പിലാക്കിയതെന്ന് പള്ളി വികാരി ഫാ. സെന്‍ കല്ലുങ്കല്‍ പറഞ്ഞു.
ദൃശ്യ വിരുന്നൊരുക്കി സെന്‍റ് ജോസഫ് ദേവാലയം - കൊവിഡ് വ്യാപനം
സാന്താക്ലോസും മഞ്ഞ് മനുഷ്യനും ക്രിസ്‌മസ് ട്രീയുമെല്ലാം പള്ളിയങ്കണത്തില്‍ ഒരുക്കി
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യ വിരുന്നൊരുക്കി സെന്‍റ് ജോസഫ് ദേവാലയം
ഉപയോഗ ശൂന്യമായ ഫ്രിഡ്‌ജിന്‍റെ ഭാഗങ്ങള്‍കൊണ്ടാണ് റെയിന്‍ ഡിയര്‍സിനെ ഉണ്ടാക്കിയിരിക്കുന്നത്. ഇരുമ്പ് ചട്ടം ഉപയോഗിച്ച് മഞ്ഞ് മനുഷ്യന്‍റെയും സാന്താക്ലോസിന്‍റെയും രഥത്തിന്‍റെ ഫ്രെയിം ഉണ്ടാക്കി. പിന്നീട് പഞ്ഞിയും തുണിയും പശയും ഉപയോഗിച്ച് ഒട്ടിച്ച് മനോഹര രൂപങ്ങള്‍ ഉണ്ടാക്കിയെടുത്തു. പള്ളിയിലെ യുവജനങ്ങളുടെയും കമ്മിറ്റി അംഗങ്ങളുടെയും ദിവസങ്ങളോളമുള്ള പരിശ്രമമാണ് ഇതിന് പിന്നില്‍. ഇത്തവണ ക്രിസ്‌മസ് പാതിര കുര്‍ബാന ഈ രഥത്തിലാണ് നടത്തിയത്.
Last Updated : Dec 28, 2020, 5:23 PM IST