കേരളം

kerala

ETV Bharat / state

ചൂർണിക്കര വ്യാജരേഖ കേസ് വിജിലൻസിന് - Choornikara

പ്രാഥമിക അന്വേഷണം പൂർത്തിയായി. നാല് ദിവസത്തികം റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറും.

ചൂർണിക്കര

By

Published : May 15, 2019, 8:52 PM IST

കൊച്ചി: ആലുവ ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച് നിലം നികത്തിയ സംഭവത്തിൽ വിജിലൻസ് കേസ് അന്വേഷിക്കും. വിജിലൻസ് എറണാകുളം റേഞ്ച് എസ്പി കെ. കാർത്തിക്കിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം പൂർത്തിയായി. നാല് ദിവസത്തിനകം റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും. തട്ടിപ്പ് പുറത്തായത് മുതൽ ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ജീവനക്കാരനായ കെ.അരുണിന്‍റെ അറസ്റ്റ് വരെ നീണ്ട കേസിലെ നിർണായക വിവരങ്ങളും സുപ്രധാന രേഖകളും പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അര ഏക്കർ ഭൂമിയിൽ 25 സെന്‍റ് നിലം നികത്താനാണ് ലാൻഡ് റവന്യു കമ്മിഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേർന്ന തണ്ണീർത്തടം തരം മാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് സംഭവം പിടിക്കപ്പെട്ടത്. വ്യാജരേഖ നിർമിക്കാൻ ഏഴുലക്ഷം രൂപയാണ് സ്ഥല ഉടമ നൽകിയത്.

ABOUT THE AUTHOR

...view details