മരട് ഫ്ലാറ്റിലെ കുട്ടികൾ മാനസികസംഘര്‍ഷത്തില്‍; ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി - മരട് ഫ്ലാറ്റ്
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഹോളി ഫൈത്ത് ഫ്ലാറ്റിലെത്തി കുട്ടികളുമായി സംസാരിച്ചു
മരട്
എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന കോടതി വിധി ഫ്ലാറ്റുകളിൽ കഴിയുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. അരുൺകുമാർ. കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഹോളി ഫൈത്ത് ഫ്ലാറ്റിലെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി.