എറണാകുളം:കൊച്ചി പനമ്പിള്ളി നഗറിൽ മൂന്നുവയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ കോർപ്പറേഷനെതിരെ കൗൺസിലർ അഞ്ജന. തുറന്ന് കിടക്കുന്ന ഓട കവറ് ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ കോർപ്പറേഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്ന് കൗണ്‍സിലര്‍ പറഞ്ഞു. ഫണ്ടിന്‍റെ അപര്യാപ്‌തതയും, ഓപ്പറേഷൻ ബേക്ക്ത്രു പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശമുള്ളതിനാലാണ് ഓട മൂടാതിരുന്നത്.
താൻ കൗൺസിലറായതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊപ്പോസൽ മുന്നോട്ട് വച്ചിരുന്നു. നിരവധി സർക്കാർ ഏജൻസികൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിൽ കോർപ്പറേഷന് പരിമിതിയുണ്ട്. അതേസമയം, ഒരു പരിധിവരെ ഈ വിഷയത്തിൽ കോർപ്പറേഷന് വീഴ്‌ചയുണ്ട്.