എറണാകുളം: കൊവിഡ് മഹാമാരിയിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ പലതലങ്ങളിലുള്ള പ്രതിരോധങ്ങൾ മാത്രമാണ് ഏക മാർഗമെന്നും പ്രതിരോധത്തിന്‍റെ പ്രധാനമാർഗമാണ് ലോക്ക് ഡൗണെന്നും ചീഫ് സെക്രട്ടറി ഡോ വി പി ജോയ്. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വാണിജ്യ, വ്യവസായ മേഖലയിലെ പ്രതിനിധികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനേഷനിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ക്വാട്ട വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് തുടരില്ലെന്നും എത്രയും വേഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വി പി ജോയ് കൂട്ടിച്ചേർത്തു.