കേരളം

kerala

ETV Bharat / state

കോടതിയില്‍ വന്നില്ല, ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം - KSRTC

"കേരളീയം" പരിപാടിയുടെ തിരക്കായതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചത്.

chief-secretary-criticized-by-kerala-high-court
chief-secretary-criticized-by-kerala-high-court

By ETV Bharat Kerala Team

Published : Nov 6, 2023, 5:43 PM IST

എറണാകുളം: കോടതിയലക്ഷ്യ ഹർജിയിൽ ഹാജരാകാതിരുന്നതിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ അദ്ദേഹം ഹാജരായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ഹർജിയിൽ ചീഫ് സെക്രട്ടറിയോട് ഇന്ന് ഹാജരാകണമെന്ന് അറിയിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വിമർശനം.

എന്നാൽ "കേരളീയം" പരിപാടിയുടെ തിരക്കായതിനാൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചത്. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചീഫ് സെക്രട്ടറി ബുധനാഴ്ച്ച ഹാജരാകണം.

കെഎസ്ആർടിസി പെൻഷൻ കൃത്യമായി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് കാണിച്ചുള്ള കെഎസ്ആർടിസി മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ABOUT THE AUTHOR

...view details