കേരളം

kerala

ETV Bharat / state

Chetan Kumar Raksh Ram Burma Movie പാന്‍ ഇന്ത്യന്‍ ചിത്രമായി ബര്‍മ ഒരുങ്ങുന്നു, ചേതന്‍ കുമാര്‍ സിനിമയില്‍ നായകനായി രാക്ഷ് രാം - പാൻ ഇന്ത്യൻ ചിത്രം ബർമ

Chetan Kumar's Film Burma is getting ready : പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'ബർമ' കന്നഡ, തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തും

ബർമ  Burma Movie  Chetan Kumar Film Burma is getting ready  Film Burma is getting ready  ചേതൻ കുമാറിന്‍റെ സംവിധാനം ചെയുന്ന ചിത്രം ബർമ  Burma film directed by Chetan Kumar  പ്രമുഖ ടെലിവിഷൻ താരം രാക്ഷ് രാം നായകനാകുന്നു  television star Raksh Ram is playing the lead role  പാൻ ഇന്ത്യൻ ചിത്രം ബർമ  Pan Indian film Burma
Chetan Kumar's Film Burma Is Getting Ready

By ETV Bharat Kerala Team

Published : Sep 25, 2023, 8:05 PM IST

Updated : Sep 26, 2023, 7:09 AM IST

എറണാകുളം: 'ഗട്ടിമേള', 'പുട്ടഗൗരി മധുവെ' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാക്ഷ് രാം ആദ്യമായി അഭിനയിക്കുന്ന ചിത്രമായ 'ബർമ' ഒരുങ്ങുന്നു (Chetan Kumar's Film Burma is getting ready). പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'ബർമ' കന്നഡ, തെലുഗു, തമിഴ്, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തും. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

'ബഹദൂർ', 'ബർജാരി', 'ഭാരതി', പുനീത് രാജ്‌കുമാർ ചിത്രം 'ജെയിംസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ചേതൻ കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് 'ബർമ'. ബർമയുടെ ആരംഭ ചടങ്ങുകൾ ബസവൻഗുഡി ദൊഡ ഗണപതി ക്ഷേത്രത്തിൽ നടന്നു. അശ്വിനി പുനീത് രാജ്‌കുമാർ ചിത്രത്തിന്‍റെ ക്ലാപ്‌ബോർഡ് അടിച്ചപ്പോൾ രാഘവേന്ദ്ര രാജ്‌കുമാർ സ്വിച്ച് ഓൺ ചടങ്ങുകൾ നടത്തി. ആക്ഷൻ പ്രിൻസ് ധ്രുവ് സർജയിലൂടെ ചിത്രത്തിന്‍റെ ആദ്യ ഷോട്ട് എടുത്ത് ആരംഭിക്കുകയും ചെയ്‌തു.

ആദിത്യ മേനോൻ, ദീപക് ഷെട്ടി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ജോലികൾ ഒക്ടോബർ മാസത്തിൽ ആരംഭിക്കും. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. സംഗീതം - വി ഹരികൃഷ്‌ണ, ആക്ഷൻ - ഡോ. കെ. രവിവർമ, എഡിറ്റർ - മഹേഷ് റെഡ്ഢി, ക്യാമറ - സങ്കേത് എം വൈ സി, ആർട്ട് ഡയറക്‌ടർ - രാഖിൽ, പി ആർ ഒ- ശബരി

അന്തഃ അസ്‌തി പ്രാരംഭഃ : തെലുഗു താരം ആകാശ് പുരിയും തമിഴ് താരം വെട്രിയും നായകരായി പാൻ ഇന്ത്യൻ ചിത്രം വരുന്നു. കെ ഷെമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. 'അന്തഃ അസ്‌തി പ്രാരംഭഃ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

'ഒരു ജാതി മനുഷ്യൻ, പ്രൊഡക്ഷൻ നമ്പർ 2' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ. ഷെമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് 'അന്ത: അസ്‌തി പ്രാരംഭഃ'. അവസാനം ആരംഭമാകുന്നു എന്ന ടാഗ്‌ലൈനുമായാണ് ചിത്രം വരുന്നത്. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളിൽ ആണ് 'അന്ത: അസ്‌തി പ്രാരംഭഃ'യുടെ നിർമാണം. ഷബീർ പത്താൻ ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആണ്. മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ഈ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നത്.

പ്രശസ്‌ത താരം നാസർ അടക്കം തെലുഗു, തമിഴ്, കന്നട സിനിമാലോകത്തെ നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബേബി വിഷ്‌ണുമായ ധൻജിത്ത്, രഞ്ജിത്ത് ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണെന്നാണ് അണിയറ പ്രവർത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.

ALSO READ:ആകാശ് പുരിയും വെട്രിയും നായകരായി പാൻ ഇന്ത്യൻ ചിത്രം ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Last Updated : Sep 26, 2023, 7:09 AM IST

ABOUT THE AUTHOR

...view details