കേരളം

kerala

ETV Bharat / state

കെടിയു വിസി നിയമനം; സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി

ഡോ സിസ തോമസ്  സാങ്കേതിക സർവകലാശാല  സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  സിസ തോമസിന്‍റെ നിയമന വിജ്ഞാപനം  കെടിയു വിസി നിയമനം  KTU VC Appointment  Kerala Highcourt  ktu vc search committee  High Court on ktu vc search committee  Dr Ciza Thomas  Dr Ciza Thomas KTU
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി

By

Published : Dec 13, 2022, 3:17 PM IST

എറണാകുളം:സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ സിസ തോമസിന്‍റെ നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. കെ.ടി.യു വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു.

നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിസ തോമസിനെ കെ.ടി.യു താൽക്കാലിക വി.സിയായി തുടരാൻ അനുവദിച്ച് സർക്കാരിന്‍റെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് നേരത്തെ തള്ളിയിരുന്നു.

ഈ ഉത്തരവിലെ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിർദേശമാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചു.

ഗവർണർ ഇറക്കിയ സിസ തോമസിന്‍റെ നിയമന വിജ്ഞാപനം സ്റ്റേ ചെയ്‌ത് ചുമതല മറ്റ് സർവകലാശാല വി.സിമാർക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ നൽകാൻ ഇടക്കാല ഉത്തരവിടണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ അപ്പീൽ ഹർജി പരിഗണിച്ചത്.

ABOUT THE AUTHOR

...view details