കേരളം

kerala

ETV Bharat / state

വായ്പകൾക്ക് മൊറട്ടേറിയം പ്രഖ്യാപിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി - kerala flood

പ്രളയത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനാകാത്ത വിധം പൂർണമായി തകർന്നിട്ടുണ്ട്. എത്ര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജു രമേശ്.

ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

By

Published : Aug 8, 2019, 9:47 AM IST

Updated : Aug 8, 2019, 2:07 PM IST

കൊച്ചി: കഴിഞ്ഞവർഷം കേരളത്തിൽ വൻ നാശനഷ്ടം വിതച്ച പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അധികൃതരുടെ യോഗം വിളിക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് കെസിസിഐ ചെയർമാൻ ഡോ.ബിജു രമേശ് പറഞ്ഞു.

വായ്പകൾക്ക് മൊറട്ടേറിയം പ്രഖ്യാപിക്കണം
പ്രളയത്തിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനാകാത്ത വിധം പൂർണമായി തകർന്നിട്ടുണ്ട്. അവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജു രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് വഴിയാധാരമാക്കുന്ന ഫ്ലാറ്റ് ഉടമകൾക്ക് നീതി ലഭ്യമാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും, ഈ വിഷയത്തിൽ ഫ്ലാറ്റ് ഉടമകൾ തികച്ചും നിരപരാധികളാണെന്നും ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ പറഞ്ഞു.
Last Updated : Aug 8, 2019, 2:07 PM IST

ABOUT THE AUTHOR

...view details