കേരളം

kerala

ETV Bharat / state

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദാക്കി - chairperson reservation in local self government institutions

അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ, പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണം എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം  സിംഗിൾ ബെഞ്ച് ഉത്തരവ് റദാക്കി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദാക്കി  അധ്യക്ഷ സംവരണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദാക്കി  chairperson reservation in local self government institutions; single bench order cancelled  chairperson reservation in local self government institutions  single bench order cancelled
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദാക്കി

By

Published : Dec 14, 2020, 12:15 PM IST

എറണാകുളം: :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദാക്കി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ, പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണം എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ സർക്കാരും തെരെഞ്ഞെടുപ്പ് കമ്മീഷനും നൽകിയ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലുള്ള ഇടപെടലാണെന്നായിരുന്നു സർക്കാരിന്‍റെ വാദം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായത്. എന്നാൽ ഇവ വ്യക്തമാക്കി എതിർ സത്യവാങ്മൂലം നൽകാൻ അവസരം ലഭിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്നും സിംഗിൾ ബഞ്ചുത്തരവ് ഇതിന് വിരുദ്ധമാണന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു.

ഇനിയുള്ള വർഷങ്ങളിൽ തെരെഞ്ഞെടുപ്പ് സംവരണ സീറ്റുകൾ നേരത്തെ നിർണയിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളിൽ തീരുമാനമെടുക്കാനുളള സാവകാശം ലഭിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അടുത്ത തവണ മുതൽ നേരത്തെ വിജ്ഞാപനം ചെയ്യണമെന്നും കോടതി സർക്കാരിനും കമ്മീഷനും നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details