കേരളം

kerala

ETV Bharat / state

" ആഗ്ലോ ഇന്ത്യൻ സമൂഹത്തോട് കേന്ദ്രം കാണിക്കുന്നത് അനീതി " : ചാൾസ് ഡയസ് - കേന്ദ്ര സർക്കാർ അനീതി

ആഗ്ലോ ഇന്ത്യൻ സമൂഹം മെച്ചപ്പെട്ട നിലയിലെത്തിയതിനാൽ നാമനിർദേശത്തിലൂടെ ലഭ്യമാക്കിയിരുന്ന സംവരണം അവസാനിപ്പിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് ചാൾസ് ഡയസ്

central government injustice  ആഗ്ലോ ഇന്ത്യൻ സമൂഹം  anglo indian society  ചാൾസ് ഡയസ്  ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ  കേന്ദ്ര സർക്കാർ അനീതി  Anglo indian latest news kerala
ആഗ്ലോ

By

Published : Dec 9, 2019, 2:56 AM IST

കൊച്ചി: ആഗ്ലോ ഇന്ത്യൻ സമൂഹത്തോട് ക്രൂരമായ അനീതിയാണ് കേന്ദ്ര സർക്കാർ കാണിച്ചതെന്ന് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ ദേശീയ പ്രസിഡന്‍റും മുൻ എം.പിയുമായ ചാൾസ് ഡയസ്.

ആഗ്ലോ ഇന്ത്യൻ സമൂഹത്തോട് കേന്ദ്രം കാണിക്കുന്നത് അനീതി
നിയമനിർമ്മാണ സഭകളിലേക്ക് ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യുന്നത് നിർത്തലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
ആഗ്ലോ ഇന്ത്യൻ സമൂഹം മെച്ചപ്പെട്ട നിലയിലെത്തിയതിനാൽ നാമനിർദേശത്തിലൂടെ ലഭ്യമാക്കിയിരുന്ന സംവരണം അവസാനിപ്പിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ തീരുമാനത്തിലെത്തിയതെന്ന് വ്യക്തമല്ല.

ന്യൂനപക്ഷ മന്ത്രാലയം 2013ൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ആഗ്ലോ ഇന്ത്യൻ സമൂഹം പിന്നോക്കാവസ്ഥയിലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 70 വർഷമായി തുടർന്ന് വരുന്ന ഭരണഘടന അനുവദിച്ച് നൽകിയ അവകാശമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നത്. ലോക്‌സഭയുടെ പരിഗണനയ്ക്ക് പോലും വരാത്ത രീതിയിൽ തന്ത്രപരമായാണ് ആഗ്ലോ ഇന്ത്യൻ സമൂഹത്തിന് ലഭിച്ചുവന്ന സംവരണം ഇല്ലായ്‌മ ചെയ്യുന്നത്. ഇത് ശരിയല്ലെന്നും തിരുത്താൻ തയ്യാറാവണമെന്നും ചാൾസ് ഡയസ് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുമായി ആഗ്ലോ ഇന്ത്യൻ സമൂഹം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details