കേന്ദ്രബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച് - സിപിഐ
എൻസിപി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്‌തു
കേന്ദ്രബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച്
എറണാകുളം: കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് എൻസിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്‌തു. കേന്ദ്രം കേരളത്തോട് ക്രൂരമായ അവഗണനയാണ് നടത്തുന്നതെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കേരളത്തിലെ സാമ്പത്തിക വ്യാവസായിക രംഗത്ത് ഒരു പുരോഗതിയും ഉണ്ടാക്കാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് എറണാകുളം ജില്ല സിപിഐ സെക്രട്ടറി പി രാജു പറഞ്ഞു.