കേരളം

kerala

ETV Bharat / state

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കുമെന്ന് കേന്ദ്രമന്ത്രി - ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം

എന്‍ഡിഎ ഗവണ്‍മെന്‍റ് 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രസഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം

By

Published : Sep 9, 2019, 9:42 PM IST

കൊച്ചി: ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാന്‍ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള പാതയിലെ പ്രതിബന്ധങ്ങള്‍ വൈകാതെ കെട്ടടങ്ങുമെന്നും നിലവിലെ സ്ഥിതി താത്ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സർക്കാർ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി ബന്ധപ്പെട്ട കക്ഷികളുമായി തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ നടത്തുകയാണെന്നും വരും ദിവസങ്ങള്‍ കൂടുതല്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ് ദിനങ്ങളില്‍ മോദി സർക്കാർനിരവധി ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി സംബന്ധിച്ചുള്ളതാണെന്നും കശ്മീരിന്‍റെ സമൂല വികസത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് മന്ത്രിതല കര്‍മ്മ സേന രൂപീകരിച്ചതായും മേഘ് വാള്‍ ചൂണ്ടിക്കാട്ടി. പൊതുഗതാഗത രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഘനവ്യവസായ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ ഭാഗമായി 64 നഗരങ്ങള്‍ക്ക് 5595 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ 250 ബസുകള്‍ കേരളത്തിനു നല്‍കും. 100 ഇലക്ട്രിക് ബസുകള്‍ വീതം കൊച്ചിക്കും തിരുവനന്തപുരത്തിനും 50 എണ്ണം കോഴിക്കോടിനുമാണ് അനുവദിക്കുക.
2021 ഓടെ പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 1.95 കോടി വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2022 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി, പാചകവാതക കണക്ഷന്‍ ഉറപ്പാക്കും. ജല്‍ജീവന്‍ ദൗത്യത്തിന് കീഴില്‍ 2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കും. എല്ലാ കര്‍ഷകരെയും പ്രധാനമന്ത്രി കിസാന്‍ സുരക്ഷ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നതായും ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 6.37 കോടിയായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 100 ദിനങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനം, സാമൂഹിക നീതി, വ്യാവസായികം, സാമ്പത്തികം, കൃഷി, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാനായെന്നും വരും ദിനങ്ങളിലും ഇത് തുടരുമെന്നും ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍ കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ABOUT THE AUTHOR

...view details