കേരളം

kerala

ETV Bharat / state

വാളയാർ കേസ് സിബിഐ ഏറ്റെടുക്കണം: ബെന്നി ബെഹനാൻ - വാളയാർ കേസ് സിബിഐ

പിണറായി വിജയന് ഇപ്പോൾ അധികാര ഭ്രമമെന്നും യുഡിഎഫ് കൺവീനർ

വാളയാർ

By

Published : Nov 5, 2019, 5:21 PM IST

Updated : Nov 5, 2019, 6:15 PM IST

കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാർ കേസ് സിബിഐ ഏറ്റെടുക്കണം: ബെന്നി ബെഹനാൻ

വാളയാറിലെ പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ടതാണെന്നതിൽ സംശയമില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറോട് സംസാരിച്ചതിൽ നിന്നും അത് വ്യക്തമാണ്. പ്രോസിക്യൂഷന്‍റെ പരാജയം കൊണ്ടാണ് പ്രതികൾ രക്ഷപെട്ടത്. സാക്ഷികളെ സ്വാധീനിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണ്. വാളയാർ കേസിലെ പ്രതികൾ സിപിഎം നേതാക്കളുടെ മക്കൾക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്നും ബെന്നി ബെഹനാൻ ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ സിപിഎം തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന് ഇപ്പോൾ അധികാര ഭ്രമമാണ്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഭാഷയാണ് മുഖമന്ത്രിക്കുള്ളത്. ധിക്കാരികള പാഠം പഠിപ്പിച്ച് ചരിത്രമുള്ള കേരളം പിണറായി വിജയനെയും പാഠം പഠിപ്പിക്കാൻ സടകുടഞ്ഞെഴുന്നേൽക്കും. രാജ്യത്തിന്‍റെ കരുതൽ നിക്ഷേപം പോലും എടുത്ത് ധൂർത്തടിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാറിന്‍റെ പ്രവർത്തനമെന്നും ബെന്നി ബെഹനാൻ എം.പി കുറ്റപ്പെടുത്തി.

രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, സാമ്പത്തിക തളർച്ച, അമിതമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ കൂടി ഉയർത്തിയാണ് കോൺഗ്രസ് സമര സംഗമം സംഘടിപ്പിച്ചത്. മുൻമന്ത്രി കെ. ബാബു, ഡിസിസി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ സമര സംഗമത്തിൽ പങ്കാളികളായി.

Last Updated : Nov 5, 2019, 6:15 PM IST

ABOUT THE AUTHOR

...view details