എറണാകുളം :വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ (Violinist Balabhaskar) മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ ഹൈക്കോടതിയിൽ (CBI Findings In Violinist Balabhaskar Death). അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. വാഹനമോടിച്ച അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നു. അതിനാലാണ് അപകടം സംഭവിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും സിബിഐ അറിയിച്ചു.
കേസിന്‍റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐ
ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് (Violinist Balabhaskar Death case). ബാലഭാസ്‌കറിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ സി ഉണ്ണി നൽകിയ ഹർജിയിലാണ് സിബിഐ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത് (Violinist Balabhaskar Death Controversy). കേസിന്‍റെ വിചാരണ ഹൈക്കോടതി നേരത്തെ താത്‌കാലികമായി സ്റ്റേ ചെയ്‌തിരുന്നു. ഈ ഇടക്കാല ഉത്തരവ് തുടരും.