കേരളം

kerala

ETV Bharat / state

ഫസൽ വധം: പിന്നിൽ കൊടി സുനി; ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ - കാരായി രാജന്‍

ഫസലിനെ വധിച്ചത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി പൊലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി.

cbi denied allegations that the rss was behind fazal murder  ഫസൽ വധം  കണ്ണൂർ ഫസൽ വധം  ഫസൽ  fazal murder  fazal  കൊടി സുനി  ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ  ആർഎസ്എസ് പങ്ക് തള്ളി സിബിഐ  സിബിഐ  സിബിഐ കുറ്റപത്രം  cbi charge sheet  കാരായി രാജന്‍  കാരായി ചന്ദ്രശേഖരന്‍
ഫസൽ വധം: പിന്നിൽ കൊടി സുനി; ആർ.എസ്.എസ് പങ്ക് തള്ളി സിബിഐ

By

Published : Nov 5, 2021, 2:22 PM IST

എറണാകുളം:തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിൻ്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന വാദം തള്ളി സിബിഐ. ഫസലിനെ വധിച്ചത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി പൊലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി.

ഫസലിൻ്റെ കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കണ്ണൂരിലെ സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്‍റെ ആസൂത്രകരെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം നടത്തിയത്. ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ബി.ജെ.പി പ്രവർത്തകൻ കുപ്പി സുബീഷ് എന്ന സുബീഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.

ALSO READ:പടക്കവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പൊട്ടിത്തെറി; യുവാവും മകനും മരിച്ചു

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തലശേരി സെയ്ദാര്‍പള്ളിക്ക് സമീപം റോഡരികിൽ എൻ.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുളള വൈരാഗ്യം കാരണമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ അന്നത്തെ സി.പി.എം തലശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളായി. ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെ കാരായി രാജനും ചന്ദ്രശേഖരനും ഇന്നാണ് കണ്ണൂരിലേക്ക് മടങ്ങിയത്.

ABOUT THE AUTHOR

...view details