കേരളം

kerala

ETV Bharat / state

പഠനം ഓൺലൈനില്‍, പോത്ത് വളർത്തല്‍ സ്വന്തം ഫാമില്‍: മാത്യുവിന് ഇതൊക്കെ നിസാരം - കോതമംഗലം പോത്ത് കൃഷി വാർത്ത

ശാരീരിക ക്ഷമതയും പ്രതിരോധശേഷി കൂടുതലുമുള്ള മുറയിനത്തിൽപ്പെട്ട പോത്തുകളെ ഹരിയാനയിൽ നിന്നാണ് ഈ യുവ കര്‍ഷകന്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്

Cattle farming with online study  success story  farmer  ഓണ്‍ലൈൻ പഠനത്തോടൊപ്പം പോത്ത് കൃഷി  പോത്ത് കൃഷി  കൊവിഡ്
ഓണ്‍ലൈൻ പഠനത്തോടൊപ്പം പോത്ത് കൃഷി : വിജയഗാഥ രചിച്ച് യുവ കര്‍ഷകന്‍

By

Published : Apr 25, 2021, 12:47 PM IST

Updated : Apr 25, 2021, 2:19 PM IST

എറണാകുളം: കോതമംഗലം എംഎ കോളജിൽ അവസാന വർഷ എംഎസ്‌സി ബയോടെക്നോളജി വിദ്യാർഥിക്ക് പോത്ത് വളർത്തലില്‍ എന്താ കാര്യം എന്ന് ചോദിക്കരുത്. കാര്യമുണ്ട്... കോതമംഗലം, ഊന്നുകൽ മലയിൽ തോമസ്‌കുട്ടി- മാഗി ദമ്പതികളുടെ ഏകമകൻ മാത്യുവിന് കൊവിഡ് കാലം എല്ലാ വിദ്യാർഥികളെയും പോലെ ഓൺലൈൻ ക്ലാസുകളുടെ തിരക്കായിരുന്നു. പക്ഷേ ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റാൻ എന്താണ് മാർഗമെന്ന് അന്വേഷിച്ച മാത്യുവിനെ തേടിയെത്തിയത് അധികം ആരും കൈവെയ്ക്കാത്ത പോത്ത് വളർത്തലാണ്. കർഷക കുടുംബ പശ്ചാത്തലം കൂടിയായപ്പോൾ മാത്യു പിന്നെ ഒന്നും നോക്കിയില്ല.

Also Read:ടെറസില്‍ നെൽകൃഷി പരീക്ഷണം; വിജയം കൊയ്‌ത് പ്രഭാത്

മികച്ച ശാരീരിക ക്ഷമതയും പ്രതിരോധശേഷിയുമുള്ള മുറ ഇനത്തിൽപ്പെട്ട പോത്തുകളെ ഹരിയാനയിൽ നിന്ന് എത്തിച്ച് വളർത്തി തുടങ്ങി. സ്വന്തം പറമ്പിൽ വളർത്തുന്ന പുല്ലും, കന്നാരയുടെ പോളയുമാണ് പ്രധാന ഭക്ഷണമായി പോത്തുകൾക്ക് നൽകുന്നത്. ദിവസവും കുളിപ്പിക്കുന്നതിന് ഫാമിനോട് ചേർന്ന് ചെറിയ കുളവും നിർമിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം പോത്ത് വളർത്തലും തുടരാൻ തന്നെയാണ് മാത്യുവിന്‍റെ തീരുമാനം.

Last Updated : Apr 25, 2021, 2:19 PM IST

ABOUT THE AUTHOR

...view details