കേരളം

kerala

ETV Bharat / state

വളർത്തു പൂച്ചയെ കൊന്നു; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ - പൂച്ചയെ കൊലപ്പെടുത്തി

സിജോ ജോസഫ് പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു

cat killed neighbor arrested in ernakulam  neighbor killed domestic cat  വളർത്തു പൂച്ചയെ അയൽവാസി കൊന്നു  പൂച്ചയെ കൊലപ്പെടുത്തി  പൂച്ച
വളർത്തു പൂച്ചയെ കൊന്നു; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ

By

Published : Jan 30, 2022, 8:00 AM IST

എറണാകുളം: അയൽവാസിയുടെ വളർത്തു പൂച്ചകളെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഐരാപുരം ചവറ്റുകുഴിയിൽ വീട്ടിൽ സിജോ ജോസഫിനെയാണ് (30) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

സിജോ ജോസഫ് പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളുമായി സിജോയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്.

ഇവിടെ നിന്നും രണ്ട് പൂച്ച കുഞ്ഞുങ്ങളെ പിന്നീട് കാണാതായിരുന്നു. ഒടുവിലത്തെ കുഞ്ഞിനെ ഇയാൾ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലിൽ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് സിജോയെ അറസ്റ്റ് ചെയ്‌തത്.

Also Read: ഇതും നമ്മുടെ നാട്ടിലാണ്... പ്രാവിനെ പിടിക്കുമെന്ന പേരില്‍ പൂച്ചയെ വെടിവെച്ചുകൊല്ലാൻ ശ്രമം

ABOUT THE AUTHOR

...view details