എറണാകുളം:നടിയെ ആക്രമിച്ച കേസിന്‍റെ പുനരന്വേഷണത്തിന്‍റെ ഭാഗമായി നടന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്തി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം: ദിലീപ് ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ - dileep
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ശാസ്ത്രീയ പരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ വച്ചുകൊണ്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് നടക്കുക. ദിലീപിന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക.
നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യംചെയ്യുന്നത്.