കേരളം

kerala

ETV Bharat / state

വിദ്യാർഥിയെ മർദിച്ചെന്ന ആരോപണം: പാലായിൽ 2 പൊലീസുകാർക്കെതിരെ കേസ്

Case against Traffic Police Pala വിദ്യാർഥിയെ മർദിച്ചെന്ന ആരോപണത്തിൽ ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ, എന്നീ പൊലീസുകാർക്കെതിരെ കേസ്

Case against Traffic Police Pala  പൊലീസുകാർക്കെതിരെ കേസ്  വിദ്യാർഥിയെ മർദിച്ചെന്ന ആരോപണം  പാലായിൽ പൊലീസുകാർക്കെതിരെ കേസ്  പാലാ വിദ്യാർഥി മർദനം  പാർത്ഥീവ്
Case against Traffic Police Pala

By ETV Bharat Kerala Team

Published : Nov 3, 2023, 1:36 PM IST

എറണാകുളം :പാലാ പൊലീസ് ക്രൂരമായി പതിനേഴുകാരനെ മർദിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ കേസെടുത്തു (Case against Traffic Police Pala). ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ, എന്നീ പൊലീസുകാർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. ഐ പി സി 323, 325 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പൊലീസുകാർക്കെതിരായ പരാതിയിൽ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി പാലാ ഡിവൈഎസ്‌പി അന്വേഷിച്ച് എറണാകുളം ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയും ഉടൻ ഉണ്ടായേക്കും. എറണാകുളം സ്വദേശിയായ വിദ്യാർഥി പാർത്ഥിവിനെതിരെ ലഹരിയുണ്ടെന്ന പേരിൽ പാലാ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം.

സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ കാർ തടഞ്ഞു നിർത്തി കസ്‌റ്റഡിയിലെടുക്കുകയും തുടർന്ന് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത കാന്‍റീൻ ഭാഗത്ത് വെച്ചാണ് മർദിച്ചതെന്നാണ് പരിക്കേറ്റ വിദ്യാർഥിയുടെ ആരോപണം. വിദ്യാർഥിയുടെ കയ്യിൽ ലഹരി വസ്‌തുക്കൾ ഇല്ലെന്ന് പിന്നീട് വ്യക്തമായതോടെയായിരുന്നു വിട്ടയച്ചത്.

അതേസമയം, തങ്ങൾക്കെതിരെ പരാതി നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പാർത്ഥിവ് ആരോപിക്കുന്നത്. ഇതേ തുടർന്നാണ് ആദ്യം ചികിത്സ തേടിയ സർക്കാർ ആശുപത്രിയിൽ വീണു പരിക്ക് പറ്റിയെന്ന വിവരം നൽകിയത്. ഇത് ഉയർത്തി കാണിച്ചാണ് പാർത്ഥിവിന്‍റെ ആരോപണം തെറ്റാണെന്ന് ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ വാദിച്ചത്. നട്ടെല്ലിന് ഉൾപ്പടെ പരിക്കേറ്റ പാർത്ഥിവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആറു മാസമെങ്കിലും ചികിത്സയാവശ്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് പാർത്ഥിവിന്‍റെ പിതാവ് മധു നൽകുന്ന വിവരം. സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് മർദനം : ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലത്ത് രാത്രിയില്‍ വീട്ടിൽ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാതി ലഭിച്ചത്. കൊല്ലം കരിക്കോട് അലി മൻസിലില്‍ മാര്‍ച്ച് 13നാണ് പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ച് കടന്നത്. മഫ്‌തിയിലായിരുന്ന മൂന്ന് പൊലീസുകാരാണ് വീട്ടില്‍ കയറിയതെന്ന് കുടുംബം പറഞ്ഞു.

പൊലീസുകാര്‍ വീട്ടില്‍ എത്തിയ സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറുകയായിരുന്നു എന്നും പരാതിയിലുണ്ടായിരുന്നു. അതേസമയം, പ്രതിയെ പിടികൂടാന്‍ എത്തിയതാണ് എന്നായിരുന്നു വിഷയത്തിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Also Read :ലഹരി കൈവശമുണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദനം, നട്ടെല്ലിന് അടക്കം പരിക്കേറ്റതായി 17കാരന്‍റെ പരാതി

ABOUT THE AUTHOR

...view details