എറണാകുളം : എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. യുവതി ഫോണ്‍ മോഷ്ടിച്ചെന്ന, എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിലാണ് എറണാകുളം കുറുപ്പുംപടി പൊലീസിന്‍റെ നടപടി.
ഇതില്‍ എംഎൽഎയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ മറ്റൊരു പരാതിയിലും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.