കേരളം

kerala

ETV Bharat / state

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചു; വൈദികനെതിരെ കേസ് - Case against the priest

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യ കുർബാന നടത്തിയെന്നാണ് കേസ്

Case against the priest for violating lockdown protocol  ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചു; വൈദികനെതിരെ കേസ്  ലോക്ക്ഡൗൺ  ലോക്ക്ഡൗൺ മാനദണ്ഡം  lockdown protocol  വൈദികനെതിരെ കേസ്ർ  Case against the priest  എറണാകുളം റൂറൽ പൊലീസ്
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചു; വൈദികനെതിരെ കേസ്

By

Published : May 31, 2021, 2:05 PM IST

എറണാകുളം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യ കുർബാന നടത്തിയ സംഭവത്തിൽ വൈദികനെ അറസ്റ്റു ചെയ്തു. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്റ്റിലായത്.

രാവിലെ എട്ടുമണിയോടെയാണ് അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പള്ളിയിൽ ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് ആദ്യ കുർബാന ചടങ്ങ് നടന്നത്. കുട്ടികളും മാതാപിതാക്കളുമുൾപ്പടെ ഇരുപത്തിയഞ്ച് പേരാണ് കുർബാന സ്വീകരണത്തിനായി പള്ളിയിൽ ഒത്തുകൂടിയത്. പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്തിന്‍റെ നേതൃത്വത്തിലായിരുന്നു കുർബാന.

Also Read: കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി

നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങ് സംഘടിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫാ. ജോർജ് പാലമറ്റത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനമുൾപ്പെടെ നൽകിയ മുന്നറിയിപ്പ് ലംഘിച്ചാണ് ചടങ്ങ് നടത്തിയത്.

ABOUT THE AUTHOR

...view details