എറണാകുളം : പ്രശസ്‌ത കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി (86) അന്തരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 4.30ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.
സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു - സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി
കർണാടക സംഗീത വേദികളിലും, അധ്യാപനത്തിലും സജീവമായിരുന്നു വൈക്കം വാസുദേവൻ ജി നമ്പൂതിരി. ആനന്ദഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു
കർണാടക സംഗീത വേദികളിലും, അധ്യാപനത്തിലും സജീവമായിരുന്നു അദ്ദേഹം. ആനന്ദഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ കെ.ജെ യേശുദാസിന്‍റെ സഹപാഠിയായിരുന്നു.
പിന്നണി ഗായകൻ ദേവാനന്ദ്, കർണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. ലീല അന്തർജനമാണ് ഭാര്യ.
TAGGED:
കർണാടക സംഗീതം