എറണാകുളം: മൂവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പിൽ കാർ അപകടത്തില്‍ പെട്ട് മൂന്ന് പേർ മരിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സ്വിഫ്റ്റ് ഡിസയർ കാറിൽ ഉണ്ടായിരുന്ന അശ്വിൻ ജോയി, ബേസിൽ, നിതിൻ എന്നിവരാണ് മരിച്ചത്. മരിച്ച ബേസിൽ, പൂവള്ളിയും കുഞ്ഞാടും സിനിമയിലെ നായകൻ കൂടിയാണ്. റെമോൻ ഷേക്ക്, അമർ ബീരാൻ, സാഗർ സെൽവകുമാർ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം
നിയന്ത്രണം വിട്ട കാര്‍ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്.
കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകേറി
കോലഞ്ചേരി ഭാഗത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേർ രണ്ട് അതിഥി തൊഴിലാളികളാണ്. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു.
Last Updated : May 4, 2020, 9:23 AM IST