കേരളം

kerala

ETV Bharat / state

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം - തടി ലോറിക്ക് പിന്നിൽ കാറിടിച്ചു

എം.സി റോഡിൽ തടി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം കോട്ടൂർ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്.

Car hit truck ernakulam  ernakulam accident  Perumbavoor accident  Perumbavoor accident 3 death  three death in kerala accident  വാഹനാപകടത്തിൽ മൂന്ന് മരണം  പെരുമ്പാവൂർ വാഹനാപകടം  തടി ലോറിക്ക് പിന്നിൽ കാറിടിച്ചു  പുല്ലുവഴി അപകടം
വാഹനാപകടം

By

Published : Mar 15, 2020, 10:21 AM IST

Updated : Mar 15, 2020, 10:47 AM IST

എറണാകുളം:പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു. എം.സി റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. മലപ്പുറം കോട്ടൂർ സ്വദേശികളായ ഹനീഫ (29), സഹോദരൻ ഷാജഹാൻ (27), ഭാര്യ സുമയ്യ (20) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ഹോസ്‌പിറ്റൽ, സാൻജോ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം

സുമയ്യയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിലും മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായാണ് ഉള്ളത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവം നടന്ന റോഡ് സ്ഥിരം അപകട മേഖലയാണ്. രാത്രി തടിമാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ റോഡരികിൽ സ്ഥിരം തടി കയറ്റിയ വാഹനം കിടക്കുന്നതും ഇവിടെ പതിവാണ്. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Last Updated : Mar 15, 2020, 10:47 AM IST

ABOUT THE AUTHOR

...view details