എറണാകുളം :കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്‌ത പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് ( Calicut university Senate Members Nominated By Governor Arif Muhammad khan) പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് ( Kerala High Court ) .
ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയത്. ഹർജിക്കാർക്ക് കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പൊലീസിനോട് ഹൈ കോടതിയുടെ ആവശ്യപ്പെട്ടു.
തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ള അംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതിയുടെ അന്തിമ ഉത്തരവ്. നേരത്തെ സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഹർജിക്കാരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എതിർ കക്ഷികളായ എസ്.എഫ്.ഐ നേതാക്കൾക്ക് ഹർജിക്കാരുടെ വീട് അറിയാമെന്നും, അവിടെ എത്തുമെന്ന തരത്തിൽ അവർ ഭീഷണി മുഴക്കിയതായും അംഗങ്ങൾ കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ അവസരത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതരും പൊലീസും ( Police And Calicut university Authorities ) മൂക സാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങൾ കോടതിയെ അറിയിച്ചു.