എറണാകുളം: ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കൺവീനർ ബെന്നി ബെഹനാൻ. ഒമ്പതാം തിയതി ചേരുന്ന യുഡിഎഫ് യോഗം ഇത് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യും. ഉപ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്. സീറ്റിന് വേണ്ടി ആര് അവകാശവാദമുന്നയിച്ചാലും അന്തിമ തീരുമാനം മുന്നണിയുടേത് മാത്രമായിരിക്കും. യു.ഡി.എഫിന് ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടാവുകയുള്ളൂ. മുന്നണിയിൽ നിന്നും താൽക്കാലികമായി മാറ്റി നിർത്തിയ ജോസ് കെ മാണിയുമായി ചർച്ച നടത്തണമോയെന്ന കാര്യവും യു.ഡി.എഫ് യോഗം ചർച്ച ചെയ്യും.
ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ബെന്നി ബെഹനാൻ
ഉപ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്. സീറ്റിന് വേണ്ടി ആര് അവകാശവാദമുന്നയിച്ചാലും അന്തിമ തീരുമാനം മുന്നണിയുടേത് മാത്രമായിരിക്കും.
ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ബെന്നി ബെഹനാൻ
വെഞ്ഞാറമൂട് കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയാറാകണം. കൊലപാതകത്തിൽ ഗുഢാലോചനയുണ്ട്. ലാവലിൻ കേസ് പരിഗണിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. പ്രതികളിൽ സി.പി.എം പ്രവർത്തകരുണ്ട്. കൊലപാതകികളെ സംരക്ഷിക്കുന്ന നയം കോൺഗ്രസിനില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് അതിനാലാണ്. സ്വർണക്കടത്തിന് പിന്നാലെ മയക്കുമരുന്ന് കേസിലും സിപിഎം പ്രതിരോധത്തിലായിരിക്കുകയാണന്നും ബെന്നി ബെഹനാൻ പറഞ്ഞു