എറണാകുളം: സ്ഥാനാർഥി മരിച്ചതുമൂലം മാറ്റിവെച്ച കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് വിമത സ്ഥാനർഥി ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇടതു മുന്നണിയിലെ റഫീഖ് മരയ്ക്കാർ, യു.ഡി.എഫിലെ മുഹമ്മദ് സമീൽ, കോൺഗ്രസ് വിമത സ്ഥാനാർഥി ഷിബു സിദ്ധിഖ് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. കളമശ്ശേരി നഗരസഭയ്‌ക്ക് സമീപം തന്നെ ഒരുക്കിയിരിക്കുന്ന പോളിംഗ് ബൂത്തിൽ കനത്ത പൊലീസ് സുരക്ഷായോടെ ആയിരുന്നു വോട്ടെടുപ്പ്. രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. 1040 വോട്ടർമാരാണ് 37 -ാം വാർഡിലുള്ളത്.
കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു - by-election 37th ward Kalamassery municipality
കോൺഗ്രസ് വിമത സ്ഥാനർഥി ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നിലവിൽ എൽ.ഡി.എഫ്-18, യു.ഡി.എഫ്- 19, സ്വതന്ത്രർ-3 ബി.ജെ.പി-1 എന്നിങ്ങനെയാണ് സീറ്റ് നില. അതുകൊണ്ട് തന്നെ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാകും.
കളമശ്ശേരി നഗരസഭ ഭരണത്തിൽ നിർണായകമാകും 37-ാം വാർഡിലെ തെരെഞ്ഞെടുപ്പ് ഫലം. നിലവിൽ എൽ.ഡി.എഫ്-18, യു.ഡി.എഫ്- 19, സ്വതന്ത്രർ-3 ബി.ജെ.പി-1 എന്നിങ്ങനെയാണ് നിലവിൽ സീറ്റ് നില. ചെയർപേഴ്‌സണ്‍ തെരെഞ്ഞെടുപ്പിൽ 20- 20 എന്ന നിലയിൽ തുല്യത പാലിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലേറുകയായിരുന്നു. ഇതുവരെ യുഡിഎഫ് മാത്രമാണ് കളമശ്ശേരി നഗരസഭ ഭരിച്ചിട്ടുള്ളത്. നഗരസഭയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ തികഞ്ഞ അത്മ വിശ്വസത്തിലാണ് മുന്നണികൾ.