എറണാകുളം:ബ്രേക്ക് നഷ്‌ടപ്പെട്ട ബസ് കാറുകളിലും ഓട്ടോറിക്ഷകളിലും ഇടിച്ച് വാഹനങ്ങള്‍ക്ക് നാശനഷ്‌ടം. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറിയത്. 13 വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ബസ് കാറുകളിലും ഓട്ടോറിക്ഷകളിലും ഇടിച്ച് വാഹനങ്ങള്‍ക്ക് നാശനഷ്‌ടം. ഫൈൻ ആർട്‌സ് ഹാളിന് സമീപം ഫോർ ഷോർ റോഡിലാണ് സംഭവം. ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേയ്‌ക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി വാഹനങ്ങൾ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ALSO READ:പൂക്കോട് പട്ടികവർഗ വിദ്യാലയത്തില്‍ 51 പേര്‍ക്ക് കൂടി കൊവിഡ്; അധികൃതരുടെ വീഴ്‌ചയെന്ന് ആക്ഷേപം
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യബസിൽ പരിശോധന നടത്തി. കാലപ്പഴക്കം കൊണ്ടാണോ ബസിൻ്റെ ബ്രേക്ക് ഒടിയാൻ കാരണമെന്നത് പരിശോധിക്കും. നഗരത്തിലെ തിരക്ക് കുറഞ്ഞ റോഡായതിനാലാണ് കൂടുതൽ ആളുകൾ അപകടത്തിൽ പെടാതിരുന്നത്.
ഇടിയുടെ ആഘാതത്തിൽ പല കാറുകളും പൂർണമായും തകർന്നു. വാഹനങ്ങൾ നീക്കിയതിനു ശേമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. അതേസമയം സ്വകാര്യ ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ജനങ്ങളുടെ ആരോപണം.