കേരളം

kerala

ETV Bharat / state

വെടിയുണ്ടകൾ കാണാതായ സംഭവം; സിബിഐ അന്വേഷണം വേണമെന്ന് ഹർജി - എറണാകുളം

പൊലീസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്.

bullet issue  Petition seeking CBI probe  വെടിയുണ്ടകൾ കാണാതായ സംഭവം  സിബിഐ അന്വേഷണം വേണമെന്ന് ഹർജി  സിബിഐ അന്വേഷണം  എറണാകുളം  ernakulam news
വെടിയുണ്ടകൾ കാണാതായ സംഭവം; സിബിഐ അന്വേഷണം വേണമെന്ന് ഹർജി

By

Published : Feb 17, 2020, 9:22 PM IST

എറണാകുളം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസന്വേഷണം പൊലീസ് തന്നെ നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ല എന്ന് ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് നിലവിൽ കേരള പൊലീസിനുള്ളതെന്നും പ്രതികളെ പിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം വെടിയുണ്ടകൾ ഉൾക്കൊള്ളുന്ന സ്റ്റോക് രജിസ്റ്ററുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കുന്ന കാര്യത്തിൽ അടിയന്തരമായി ഇടക്കാല ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details