എറണാകുളം: പനമ്പള്ളി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്‍റെ ബീം തകർന്ന് വീണ് തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ ബെര്‍ജു എന്ന സന്ദീപ് സിങ് (26) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ 12ാം നിലയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.
പനമ്പള്ളി നഗറിൽ ഫ്ലാറ്റിന്‍റെ ബീം തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം - തൊഴിലാളിക്ക് ദാരുണാന്ത്യം
ബംഗാള്‍ സ്വദേശിയായ ബെര്‍ജു എന്ന സന്ദീപ് സിങ് (26) മരിച്ചത്. കെട്ടിടത്തിന്‍റെ 12ാം നിലയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
കൂടുതല്‍ വായനക്ക്:- ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം; സൈനികര്‍ ഉൾപ്പെടെ 12 പേര്‍ കുടുങ്ങി കിടക്കുന്നു
മൃതദേഹം ബീമിനടിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഒന്നരമണിക്കൂറിന് ശേഷം ചുമർ പൊളിച്ച് നീക്കിയാണ് മൃതദേഹം ഫയർഫോഴ്സ് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Jul 15, 2021, 5:02 PM IST