എറണാകുളം: ഓട്ടിസം ബാധിതനായ മകനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെതിരെ വധ ശ്രമത്തിന് കേസെടുത്തു. എറണാകുളം മട്ടാഞ്ചേരി ചെറളായിക്കടവ് സ്വദേശി സുധീറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മകനെ പിതാവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാതാവ് തന്നെ മൊബൈലിൽ പകർത്തിയതിനെ തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്
പതിനെട്ടുകാരനായ മകനെ വീടിനുള്ളിൽ വച്ച് സുധീർ ക്രൂരമായി മർദിക്കുകയായിരുന്നു. മർദിക്കുന്നത് തടയാൻ സുധീറിന്‍റെ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയെ തലകീഴായി നിർത്തിയാണ് മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികൾ പൊലീസിന് പരാതി നൽകുകയായിരുന്നു.