കേരളം

kerala

ETV Bharat / state

ബ്രൂവറി അഴിമതി കേസ്; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ - രമേശ്‌ ചെന്നിത്തലയുടെ ബ്രൂവറി ആരോപണം

കേസില്‍ നടപടി തുടരാമെന്ന വിധിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടപെടല്‍. കേസിന്‍റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ താല്‍പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി അനധികൃതമായി ബ്രൂവറി അനുവദിക്കാന്‍ തീരുമാനിച്ചത് അഴിമതിയാണെന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.

http://10.10.50.85//kerala/18-July-2022/_18072022170349_1807f_1658144029_745.jpg
ബ്രൂവറി അഴിമതി കേസ്; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

By

Published : Jul 18, 2022, 7:05 PM IST

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസിന്‍റെ തുടർ നടപടികൾ വിജിലൻസ് കോടതി ആറ്‌ മാസം കഴിഞ്ഞ് പോസ്റ്റ്‌ ചെയ്തു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍റെ തുടർ നടപടികൾ നിര്‍ത്തി വെക്കണമെന്ന വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ അനുകൂല വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇതിനിടെ കേസിൽ തടസങ്ങൾ വരുത്തുന്നതിൽ കോടതി അപ്രീതി അറിയിച്ചു. മാത്രവുമല്ല കേസുകൾ സമയബന്ധിതമായി തീരുവാൻ ആവശ്യത്തിന് ലീഗൽ അഡ്വൈസർമാരെ വിജിലൻസ് നിയമിക്കണം എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ബ്രുവറി നൽകിയതുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കിയില്ല. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലായിരുന്നു വിജിലൻസ് കോടതിയുടെ അനുകൂല ഉത്തരവ്.

മുഖ്യമന്ത്രിയുടെ താല്‍പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ അനധികൃതമായി ബ്രൂവറി അനുവദിക്കാന്‍ തീരുമാനിച്ചത് അഴിമതിയാണെന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി മുൻപാകെ അടുത്ത ആഴ്ച വിസ്‌താരം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.

Also Read: ബ്രൂവറി കേസിൽ സർക്കാരിന് ആശ്വാസം; ഫയലുകൾ സമർപ്പിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

ABOUT THE AUTHOR

...view details