കേരളം

kerala

ETV Bharat / state

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം; തീ പൂർണമായും അണക്കാനായില്ല - brahmapuram waste treatment

തീ പൂർണമായും അണയ്ക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന തുടരുന്നു. പുകപടലങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ

ബ്രഹ്മപുരം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  തീപിടിത്തം  കൊച്ചി വാര്‍ത്ത  കൊച്ചി  brahmapuram  brahmapuram waste treatment  kochi fire
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം; തീ പൂർണമായും അണക്കാനായില്ല

By

Published : Feb 19, 2020, 9:59 AM IST

കൊച്ചി: എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ചൊവ്വാഴ്‌ചയുണ്ടായ തീപിടിത്തം പൂർണമായും അണക്കാനായില്ല. ഇതേതുടർന്ന് സമീപ പ്രദേശങ്ങളിലേക്ക് പുക വ്യാപിക്കുകയാണ്. പുകപടലങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തീ പൂർണമായും അണയ്ക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ഇന്നും തുടരുകയാണ്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ തീപിടിത്തമുണ്ടായത് കൊച്ചി നഗരത്തിലടക്കം പുക വ്യാപിക്കുന്നതിന് കാരണമായിരുന്നു. ഇത് കൊച്ചിയിലെ വായുമലിനീകരണ തോത് അനുവദനീയമായ പരിതി കടക്കുന്നതിനും കാരണമായിരുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം; തീ പൂർണമായും അണക്കാനായില്ല

വായുമലിനീകരണം വിലയിരുത്തന്നതിന് ബ്രഹ്മപുരത്ത് ജില്ലാ കലക്ടര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ വീടുകളിൽ കഴിയുന്നവർ വാതിലുകളും ജനാലകളും പൂർണമായും അടച്ചിടണമെന്ന നിർദേശവും ജില്ലാ ഭരണകൂടം നൽകി. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷമാണ് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. പതിനെട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നൂറോളം അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളായത്. ഇതോടെപ്പം ജെസിബി ഉപയോഗിച്ച് മാലിന്യങ്ങൾ മാറ്റി തീ പടരാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. മാലിന്യങ്ങൾ സംസ്‌കരിക്കാതെ വലിയ തോതിൽ കെട്ടിക്കിടക്കുന്നതാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. കൊച്ചി കോർപറേഷൻ, ആലുവ, തൃക്കാക്കര, അങ്കമാലി, പുത്തൻകുരിശ്, വടവുകോട് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമെത്തിക്കുന്നത് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലാണ്. കഴിഞ്ഞ വർഷവും വേനലിൽ രണ്ട് പ്രാവശ്യം ഇവിടെ തീപിടിത്തമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details