കേരളം

kerala

ETV Bharat / state

ബ്രഹ്മപുരം പ്ലാന്‍റ് തീപിടിത്തം: സമഗ്ര അന്വേഷണം വേണമെന്ന് എറണാകുളം ജില്ലാ വികസന സമിതി - എറണാകുളം ജില്ലാ വികസന സമിതി

ബ്രഹ്മപുരത്ത് വികസന നടപടികൾ മുന്നേറുന്നതിന് ഇടയുള്ള ദുരന്തം ആസൂത്രിതമാണോ എന്ന കാര്യം ആലോചിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ തീപിടിത്തം

By

Published : Feb 23, 2019, 9:47 PM IST


ബ്രഹ്മപുരത്ത് അടിക്കടിയുണ്ടാകുന്ന തീപിടിത്തം സംബന്ധിച്ച് സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തില്‍ആവശ്യപ്പെട്ടു. ബ്രഹ്മപുരം ഉൾക്കൊള്ളുന്ന കുന്നത്തുനാട് മണ്ഡലത്തിലെ എംഎൽഎ വി പി സജീന്ദ്രൻ ആണ് വിഷയം സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ തീപിടിത്തം
പ്രദേശത്തോട് ചേർന്ന് 25 കിലോമീറ്റർ ചുറ്റളവ് വരെ പുകയും ദുർഗന്ധവും പരക്കുന്നുണ്ട്. മാലിന്യത്തിൽ നിന്നും പാചകവാതകം ഉണ്ടാക്കാനുള്ള ബൃഹത് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടിരുന്നു. വികസന നടപടികൾ മുന്നേറുന്നതിന് ഇടയുള്ള ദുരന്തം ആസൂത്രിതമാണോ എന്നകാര്യം ആലോചിക്കണമെന്നും യോഗത്തില്‍ ആവശ്യമുയർന്നു.

ABOUT THE AUTHOR

...view details