കൊച്ചി:ദേശീയപാതയിലെ അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്‍റെ മകള്‍ ജിസ്‌ന ജോണ്‍സാണ് ഇന്ന് രാവിലെ ഏഴരയോടെ കായലിൽ ചാടിയത്. ഗാന്ധിനഗർ സ്റ്റേഷനിലെ ഫയർഫോഴ്‌സ് സ്‌കൂബാ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കായലില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി - അരൂര്‍ പാലം
ഗാന്ധിനഗർ സ്റ്റേഷനിലെ ഫയർഫോഴ്‌സ് സ്‌കൂബാ സംഘത്തിന്‍റെ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്
എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്‌മാന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പാലത്തിന്‍റെ നാടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്‍റിറ്റി കാര്‍ഡും പാലത്തില്‍ വെച്ചതിന് ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി കായലില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ജിസ്‌ന ആത്മഹത്യ ചെയ്‌തതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.