കേരളം

kerala

ETV Bharat / state

പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കെ ടി ജലീൽ

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിലെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി

കേരളാ ഹൈക്കോടതി

By

Published : Jul 5, 2019, 7:09 PM IST

കൊച്ചി: തദ്ദേശസ്വയംഭരണ - ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഫിറോസിന്‍റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷനിൽ മന്ത്രി കെ ടി ജലീൽ തന്‍റെ ബന്ധുക്കളെ നിയമിച്ചെന്ന പരാതിയിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനാവില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ മന്ത്രി രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനു പിന്നാലെയാണ് യൂത്ത്‌ലീഗ് വിജിലന്‍സിനെ സമീപിച്ചതും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതും. പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് വ്യക്തമാക്കുമ്പോൾ ഉടൻ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്നായിരുന്നു വാദിഭാഗത്തോട് കോടതിയുടെ ചോദ്യം. ഈമാസം 18ന് കേസ് വീണ്ടും പരിഗണിക്കും

ABOUT THE AUTHOR

...view details