എറണാകുളം: നേര്യമംഗലം - പനംകുട്ടി റോഡ് നവീകരണം പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. എറണാകുളം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് റോഡ് താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. റോഡ് നവീകരിക്കാൻ 2019-ൽ സിആര്‍എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
റോഡ് നവീകരണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഉപരോധ സമരം - road blockade news
അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ച് ഇത്തവണ നോട്ടക്ക് വോട്ട് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

മെറ്റൽ ഇളകിക്കിടക്കുന്നത് ചെറുവാഹനങ്ങൾക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡിന്‍റെ വശങ്ങളിലുള്ള വീടുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും പൊടിശല്യം കാരണം വലയുകയാണ്. അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ച് ഇത്തവണ നോട്ടക്ക് വോട്ട് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് കർമസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയത്. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജന്‍റ് ചാക്കോ, കർമസമിതി നേതാവ് എസി രാജശേഖര തുടങ്ങിയവര്‍ പങ്കെടുത്തു. അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ച് ഇത്തവണ നോട്ടക്ക് വോട്ട് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.