വയനാട്:മുത്തങ്ങ ചെക്ക് പോസ്റ്റിൽ അരകോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്തിയ പണമാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി - മുത്തങ്ങ ചെക്ക് പോസ്റ്റ്
അരകോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി വാഹനത്തിൽ കടത്തിയ പണമാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി
പണം കൊണ്ട് വന്ന കൊടുവള്ളി നെല്ലാക്കണ്ടി ആവിലോറ സ്വദേശി ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തു. തക്കാളിപ്പെട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കൊണ്ട് വന്നത്. 48,60,000 രൂപയാണ് കണ്ടെടുത്തത്.