എറണാകുളം :അർധരാത്രി കവലയില്‍ കൂടോത്ര പൂജ. കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പ്രധാന സിറ്റിയായ പിടവൂർ കവലയില്‍ ബുധനാഴ്‌ചയാണ്(6.04.2022) സംഭവം നടന്നത്. അർദ്ധരാത്രി ഇതിലൂടെ ഇരുചക്രവാഹനത്തിൽ കടന്നുപോയവരാണ് ഇതുകണ്ടത്.
പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻ കോഴിയും വിളക്കുംവച്ചായിരുന്നു കവലയുടെ നടുവിൽ കൂടോത്രം. ആളുകളെ കണ്ടതോടെ നീക്കം ഉപേക്ഷിച്ച് കൂടോത്രക്കാരൻ സ്ഥലം വിട്ടു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ സംഭവം മൊബൈലിൽ പകർത്തി.