കേരളം

kerala

ETV Bharat / state

കൊച്ചിൻ കാർണിവലിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബിജെപി; പ്രതിഷേധം ശക്തം - എറണാകുളം വാർത്തകൾ

കൊച്ചിൻ കാർണിവലിനൊരുക്കിയ പാപ്പാഞ്ഞിയെച്ചൊല്ലി പ്രതിഷേധവുമായി ബിജെപി രംഗത്ത്. കാർണിവലിന് തയ്യാറാക്കിയ പാപ്പാഞ്ഞിക്ക് മോദിയുടെ മുഖഛായ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

bjp protest over cochin carnival pappanji  cochin carnival pappanji  bjp protest over cochin carnival  bjp alleges pappanji have resemblance of modi  പപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബിജെപി  ബിജെപി പ്രതിഷേധം  പപ്പാഞ്ഞിക്ക് മോദി ഛായ  കൊച്ചി കാർണിവൽ പപ്പാഞ്ഞിക്ക് മോദിയുടെ ഛായ  ഫോർട്ട് കൊച്ചി  ഫോർട്ട് കൊച്ചി കാർണിവൽ  മോദി പപ്പാഞ്ഞി പ്രശ്‌നം  എറണാകുളം വാർത്തകൾ  പപ്പാഞ്ഞി
പപ്പാഞ്ഞി

By

Published : Dec 30, 2022, 9:52 AM IST

പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

എറണാകുളം:ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയിൽ കത്തിക്കാൻ കൊച്ചിൻ കാർണിവൽ സമിതി തയ്യാറാക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യമെന്ന് ആരോപണം. പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. പാപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു.

ബിജെപി പ്രവർത്തകരും പാപ്പാഞ്ഞിയെ നിർമ്മിക്കുന്ന കലാകാരൻമാരും തമ്മിൽ വാക്കേറ്റമുണ്ടായി. മനപൂർവം പ്രധാനമന്ത്രിയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണ് മോദിയുടെ മുഖഛായ പാപ്പാഞ്ഞിക്ക് നൽകിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. ഇതിനെതിരെ പരാതി നൽകുമെന്നും അവർ അറിയിച്ചു.

ഇതേത്തുടർന്ന് പ്രതിഷേധക്കാരും കാർണിവൽ പ്രവർത്തകരുമായി പൊലീസ് ചർച്ച നടത്തി. പാപ്പാഞ്ഞിയുടെ രൂപത്തിൽ മാറ്റം വരുത്താമെന്ന് കാർണിവൽ പ്രവർത്തകർ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇതോടെ നിർത്തി വെച്ച പാപ്പാഞ്ഞിയുടെ അവസാന മിനുക്ക് പണികൾ പുനരാരംഭിച്ചു.

എന്നാൽ രൂപസാദൃശ്യമെന്നത് ആരോപണം മാത്രമാണെന്നും ആരെയും അപമാനിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നുമാണ് കാർണിവൽ പ്രവർത്തകരുടെ വിശദീകരണം. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു ആരോപണമുയർന്ന സാഹചര്യത്തിൽ രൂപമാറ്റം വരുത്താമെന്ന് സമ്മതിച്ചതെന്നും അവർ പറയുന്നു. അതേസമയം പുതുവർഷ പുലരിയിൽ കത്തിക്കുന്നതിന് അറുപതടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിയെയാണ് കർണിവൽ സമിതി തയ്യാറാക്കുന്നത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ നടക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കൽ കാണാൻ ആയിരങ്ങൾ ഫോർട്ട് കൊച്ചി കടപ്പറത്തേക്ക് ഒഴുകിയെത്തും. കേരളത്തിലെ പുതുവത്സരാഘോഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം കൂടിയാണ് ഫോർട്ട് കൊച്ചി. ഇത്തവണ കാർണിവലും, ബിനാലെയും നടക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ പുതുവത്സരാഘോഷം കൂടുതൽ വർണാഭമാകും.

അതേസമയം, ആഘോഷങ്ങളുടെ മറവിൽ ലഹരി മരുന്ന് ഉപയോഗവും, ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുന്നത് തടയാൻ കനത്ത പൊലീസ് സുരക്ഷയൊരുക്കും. രാത്രി പന്ത്രണ്ട് മണി വരെയാണ് പുതുവത്സരാഘോഷത്തിന് പൊലീസ് അനുമതി നൽകിയത്.

ABOUT THE AUTHOR

...view details