എറണാകുളം: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴും നിലപാടിലുറച്ച് ബിജെപി. പൗരത്വ ബില്ലിനെകുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും തെറ്റായ ധാരണകൾ പരത്തുകയാണെന്നും സംസ്ഥാനത്ത് ബിൽ ഇത് നടപ്പാക്കേണ്ട ആവശ്യമുണ്ടെന്നും ബിജെപി മീഡിയ കൺവീനർ ശിവശങ്കർ പറഞ്ഞു. ഇന്ത്യയിലുള്ള 14% മുസ്ലീങ്ങളെ ഒരു കാരണവശാലും ഈ ബിൽ ബാധിക്കില്ലെന്നും ഇത് ന്യൂനപക്ഷ വിരുദ്ധമല്ലെന്നും ശിവശങ്കർ ഇ ടി വി ഭാരതിനോട് പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കണമെന്ന് ബിജെപി മീഡിയ കൺവീനർ ശിവശങ്കർ - BJP Media Convener Sivashankar
വിഭജന രാഷ്ട്രീയത്തിൻ്റെ വിത്തുപാകിയത് സിപിഎം ആണെന്നും അധികാരക്കൊതി മൂത്ത നെഹ്റുവാണ് രാജ്യത്തെ വിഭജിച്ചതെന്നും ശിവശങ്കർ അഭിപ്രായപ്പെട്ടു
ന്യൂനപക്ഷ വോട്ട് ബാങ്കിൻ്റെ താൽപര്യം കൊണ്ട് മാത്രമാണ് സിപിഎമ്മും കോൺഗ്രസും ഈ രംഗത്ത് വന്നിട്ടുള്ളത്. ഇന്ന് കേരളത്തിൽ 25 മുതൽ 30 ലക്ഷം വരെ ബംഗ്ലാദേശുകാർ ഉണ്ടെന്ന് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പറയുന്നതായും ഇവരുടെ ജീവിതരീതികളും ക്രിമിനൽ പശ്ചാത്തലവും അറിയാൻ സാധിക്കുന്നില്ലെന്നും ശിവശങ്കർ അഭിപ്രായപ്പെട്ടു. ഇത്തരക്കാർ പലരും അരും കൊലപാതകവും തട്ടിപ്പും നടത്തി കടന്നുകളയുന്ന സാഹചര്യമാണ് ഇപ്പോഴുളളത് . ഈ സാഹചര്യത്തിൽ പൗരത്വ ബിൽ സംസ്ഥാനത്തിന് ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതങ്ങളുടെ പേരിൽ രാജ്യത്ത് നിന്ന് പുറത്താക്കിയവരെ സംരക്ഷിക്കുന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും എന്നാൽ അഭയാർഥികളെ സംരക്ഷിച്ചുകൊണ്ട് സമ്പത്ത് പങ്കിടുന്നതിൻ്റെ ആവശ്യകതയില്ലെന്നും ശിവശങ്കർ പ്രതികരിച്ചു. വിഭജന രാഷ്ട്രീയത്തിൻ്റെ വിത്തുപാകിയത് സിപിഎം ആണെന്നും അധികാരക്കൊതി മൂത്ത നെഹ്റുവാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു.