എറണാകുളം: ബിജെപി കോർ കമ്മിറ്റി യോഗം കൊച്ചിയിൽ തുടങ്ങി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്‍റെ നേതൃത്വത്തിലാണ് തൃപ്പൂണിത്തുറയിൽ യോഗം നടക്കുന്നത്. കേന്ദ്ര പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനിടയിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് കോർ കമ്മിറ്റി ചേരുന്നത്. മുതിർന്ന നേതാവും ആർ.എസ്.എസ് നോമിനിയുമായ കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല. അതേസമയം എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുകയും ചെയ്തു. ശ്രീധരൻ പിള്ള അധ്യക്ഷനായ വേളയിൽ അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.
കേന്ദ്ര പുനഃസംഘടനയിലെ അതൃപ്തിക്കിടെ കൊച്ചിയില്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗം - കൊച്ചിയില്‍ ബി.ജെ.പി കോര്‍കമ്മിറ്റി വാര്‍ത്ത
കേന്ദ്ര പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനിടയിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് കോർ കമ്മിറ്റി ചേരുന്നത്.
കേരളത്തിലെ ബി.ജെ.പിയിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ പൂർണ്ണമായും തള്ളിയാണ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയായിരുന്ന ശേഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്‍റാക്കുകയും കോർ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിലും പ്രതിഷേധിച്ച് അവർ പാർടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയാണ്.
കേന്ദ്രമന്ത്രി സ്ഥാനവും, സംസ്ഥാന അധ്യക്ഷ പദവിയും കയ്യാളുന്ന മുരളീധര പക്ഷത്തിനെതിരെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കൾക്ക് ശക്തമായ അമർഷമാണുള്ളത്. ഇതിനിടയിൽ ചേരുന്ന കോർകമ്മിറ്റി യോഗത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ സജീവ ചർച്ചയകുമെന്നാണ് വിലയിരുത്തല്‍. വി മുരളീധരൻ, കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള കോർ കമ്മിറ്റിയംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.