എറണാകുളം :കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കെ ബിജെപിയുടെ അടിയന്തര കോർ കമ്മിറ്റിയോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുൾപ്പെടെ ആരോപണ വിധേയരായ സാഹചര്യത്തിൽ നേതൃത്വത്തിനെതിരെ യോഗത്തിൽ ശക്തമായ വിമർശനമുയരാനാണ് സാധ്യത.
അടിയന്തര ബിജെപി യോഗം കൊച്ചിയിൽ ; കുഴല്‍പ്പണ വിവാദം ചര്‍ച്ചയാകും - k surendran
കൊടകര കുഴൽപ്പണ കേസും തെരഞ്ഞെടുപ്പ് പരാജയവും പ്രധാന ചർച്ചയാകും.
BJP Core Commitee Meeting
കൂടുതൽ വായനയ്‌ക്ക്:കൊടകര കുഴൽപ്പണ കേസ് : കെ സുരേന്ദ്രന്‍റെ മകനിലേക്കും അന്വേഷണം
കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള യോഗത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സിപി രാധാകൃഷ്‌ണൻ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആണ് യോഗം.