എറണാകുളം :കൊച്ചിയില്‍ ചേരാനിരിക്കുന്നബിജെപി അടിയന്തിര കോർ കമ്മിറ്റി യോഗം റദ്ദാക്കണെമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകും. ദർബാർ ഹാളിന് സമീപത്തെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരാനിരിക്കുന്നത്. ഇത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമയ്ക്ക് പൊലീസ് നോട്ടിസ് നൽകും. യോഗം ചേർന്നാൽ ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ബിജെപി കോർ കമ്മിറ്റി യോഗം റദ്ദാക്കാന്‍ പൊലീസ് നോട്ടിസ് നൽകും - Lockdown violation
ദർബാർ ഹാളിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ ചേരാനിരിക്കുന്ന യോഗം കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമയ്ക്ക് പൊലീസ് നോട്ടിസ് നൽകും.

BJP Core Commitee Lockdown violation
READ MORE:അടിയന്തര ബിജെപി യോഗം കൊച്ചിയിൽ ; കുഴല്‍പ്പണ വിവാദം ചര്‍ച്ചയാകും
തെരഞ്ഞെടുപ്പ് പരാജയമാണ് മുഖ്യ അജണ്ടയെങ്കിലും സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന കുഴൽപ്പണ വിവാദം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.