വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു: ബിനോയ് വിശ്വം
സമിതിയെ നിയോഗിച്ച് വിദഗ്ദ്ധർ പഠനം നടത്തണമെന്നും ബിനോയ് വിശ്വം
വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു
കൊച്ചി: പറവൂർ ശാന്തി വനത്തിലെ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയെ നിയോഗിച്ച് വിദഗ്ദ്ധർ പഠനം നടത്തണം. ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രകൃതിക്ക് നേരെയുള്ള ഇത്തരം കയ്യേറ്റങ്ങൾ അംഗീകരിക്കില്ല. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ബിനോയ് വിശ്വം കൊച്ചിയിൽ പറഞ്ഞു.
Last Updated : May 3, 2019, 7:58 PM IST