കേരളം

kerala

ETV Bharat / state

കേബിള്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് - ernakulam accident

മരട് സ്വദേശി അനിൽ കുമാറാണ് കൊച്ചി വെണ്ണലയിൽവച്ച് കേബിളിൽ കുടുങ്ങി അപകടത്തിൽപ്പെട്ടത്.

കേബിള്‍ കുടുങ്ങി അപകടം  കൊച്ചി  വെണ്ണല  kochi  bike accident  എറണാകുളം  ernakulam latest news  ernakulam accident  kerala latest news
കേബിള്‍ കുടുങ്ങി അപകടം

By

Published : Jan 23, 2023, 6:20 PM IST

കേബിള്‍ കുടുങ്ങി അപകടം

എറണാകുളം: കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി അപകടം. ബൈക്ക് യാത്രക്കാരൻ മരട് സ്വദേശി അനിൽ കുമാറിന് പരിക്കേറ്റു. ഇന്നലെ (22.01.2023) രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്.

കൊച്ചി വെണ്ണലയിലെ ഇലക്‌ട്രിക്ക് പോസ്‌റ്റിലെ കേബിളിലാണ് അനിൽകുമാർ സഞ്ചരിക്കുകയായിരുന്ന ബൈക്ക് കുടുങ്ങിയത്. തുടർന്ന് ഇയാൾ തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ അനിൽ കുമാർ കേബിളിൽ കുടുങ്ങി വീഴുന്നത് വ്യക്തമായി കാണാം

നാട്ടുകാരാണ് അനില്‍ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെൽഡിങ് തൊഴിലാളിയാണ് പരിക്കേറ്റ അനിൽ കുമാർ. ഇത് ആദ്യമായല്ല കൊച്ചിയില്‍ കേബിളിൽ കുടുങ്ങി ബൈക്ക് അപകടത്തിൽപ്പെടുന്നത്.

രണ്ടാഴ്‌ച മുൻപ് സമാനമായ സാഹചര്യത്തിൽ കേബിള്‍ കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു. എറണാകുളം സൗത്ത് സ്വദേശിയായ സാബുവിനും ഭാര്യക്കുമായിരുന്നു അന്ന് പരിക്കേറ്റത്. അപകടങ്ങൾ ആവർത്തിക്കപെടുമ്പോഴും ബന്ധപ്പെട്ടവർ അപകടകെണിയായ കേബിളുകൾ നീക്കം ചെയ്യാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

ABOUT THE AUTHOR

...view details