കേരളം

kerala

ETV Bharat / state

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

മതിയായ സാക്ഷികളില്ലാതെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ ശിക്ഷിച്ചതെന്ന ബിജു രധാകൃഷ്ണന്‍റെ വാദം ഹൈക്കോടതി അംഗികരിക്കുകയായിരുന്നു.

ബിജു രാധാകൃഷ്ണൻ

By

Published : Apr 12, 2019, 5:41 PM IST

Updated : Apr 12, 2019, 6:23 PM IST

ഭാര്യയെ കൊന്ന കേസിൽ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. ഈ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുളള വിജാരണ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിജു രാധാകൃഷ്ണന്‍റെ അമ്മ രാജമ്മാളിനെയും ഇതേ കേസിൽ വെറുതെ വിട്ടു

മതിയായ സാക്ഷികളില്ലാതെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ ശിക്ഷിച്ചതെന്ന ബിജു രധാകൃഷ്ണന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി. വിചാരണ കോടതി വിധിയെ തുടർന്ന്, സോളാർ കേസ് പ്രതി കൂടിയായ ബിജു രാധാകൃഷ്ണൻ പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു

Last Updated : Apr 12, 2019, 6:23 PM IST

ABOUT THE AUTHOR

...view details